കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു


ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി വാക്കത്തോൺ സംഘടിപ്പിച്ചു. സ്പോട്ട് പ്രസിഡണ്ട് കെ. നൂറുൽ അമീൻ പടിഞ്ഞാറങ്ങാടി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

കുമരനെല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ക്ലബ്ബ് അംഗങ്ങളും സ്പോർട്സ് പ്രേമികളും നാട്ടുകാരും വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ആരോഗ്യമുള്ള സമൂഹത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പോട്ട് ഫിറ്റ് കുമരനെല്ലൂർ ദിവസേന രാവിലെ കുമരനെല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗജന്യ വ്യായാമ പരിശീലനം നടത്തുന്നുണ്ട്.

കുമരനെല്ലൂരിൽ നടന്ന സമാപന യോഗത്തിൽ ഡോ. എ.ഐ. കമറുദീൻ ആരോഗ്യ സംരക്ഷണത്തിൽ ദൈനംദിന വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാജീവ്, സ്പോട്ട് ഫിറ്റ് അസിസ്റ്റന്റ് ട്രെയിനർ കെ. ജംഷീദ്, അലി കുമരനെല്ലൂർ, കെ.പി. കമറുദ്ദീൻ, പി.ടി. റഷീദ്, വി.കെ. രമേശ്, എം.വി. ഫസൽ, എം.എസ്. സുജിത്ത് എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം