
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഏപ്രില്‍ ഒമ്പത്) നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിംഗ് വൈകീട്ട് ആറിന് അവസാനിക്കും. രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക (മാര്‍ച്ച് 23) പ്രകാരം ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.