
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്ര വളർച്ച ലക്ഷ്യമാക്കി മാട്ടായ YES English School ൽ “FUN & FIT 2026 – Kids Athletics Meet” ഇന്നു൦ നാളേയുമായി സംഘടിപ്പിക്കു൦. World Athletics, Indian Athletics, Kerala State Athletic Association എന്നിവയുടെ മാർഗനിർദേശങ്ങളനുസരിച്ചാണ് പരിപാടി നടത്തുന്നത്.
കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, ടീം സ്പിരിറ്റ് രൂപപ്പെടുത്തുക എന്നീ വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങളോടെയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. പ്രായാനുസൃതമായ കായികപ്രവർത്തനങ്ങൾ മുഖേന കുട്ടികളുടെ സ്വാഭാവിക കഴിവുകൾ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള അവസരമാണ് ഇത്.
പരിപാടി ക്രമീകരണം: ഫെബ്രുവരി 16: കാറ്റഗറി 3 & 4 ഫെബ്രുവരി 17: കാറ്റഗറി 1 & 2 ഓട്ടം, ചാടൽ, എറിഞ്ഞ് കളികൾ തുടങ്ങി കുട്ടികൾക്ക് അനുയോജ്യമായ നിരവധി ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം, പങ്കാളിത്തം, വിനോദം എന്നിവ ഒരുമിച്ചുള്ള പഠനാനുഭവമാക്കുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം. 800 ഓള൦ വിദ്യാ൪ത്ഥികൾ പങ്കെടുക്കു൦.
പരിപാടിയുടെ മുഖ്യാതിഥിയായി സംസ്ഥാന അത്‌ലറ്റിക് താരം ജലീൽ സാർ പങ്കെടുക്കും. കായികരംഗത്തെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച് മികച്ച പ്രചോദനം നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.