കൂറ്റനാട്: മഹാത്മാജി പുരസ്‌കാരം നേടിയ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) തൃത്താല മേഖല കമ്മിറ്റിയുടെ സ്നേഹാദരം നൽകി. കെ.എം.പി.യു പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ആദരം.
2026-ലെ മികച്ച നിയമസഭാ സാമാജികനുള്ള ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാജി പുരസ്‌കാരം ലഭിച്ചതിന്റെ ഭാഗമായാണ് കെ.എം.പി.യു ആദരിച്ചത്.
കെ.എം.പി.യു സംഘടന സ്ഥാപക നേതാവ് വി. സെയ്ദ് , ജില്ലാ പ്രസിഡൻറ് എ.എ. ജോർജ്, സെക്രട്ടറി കെ.ജി. സണ്ണി, രക്ഷാധികാരി സി. മൂസ പെരിങ്ങോട്, തൃത്താല മേഖല പ്രസിഡൻറ് ടി.വി.എം. അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സമിതി അംഗം ഇസ്മായിൽ പെരുമണ്ണൂർ, ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി, വൈസ് പ്രസിഡൻറ് സുരേഷ് വേലായുധൻ, മേഖല സെക്രട്ടറി വി. രഘുകുമാർ, ട്രഷറർ മുഹമ്മദ് റഹീസ് എന്നിവർ സംസാരിച്ചു.
