ചാലിശേരിയിൽ ഇടവകദിനം: ദൈവമാതാവിന്റെ ചിത്രം ആദ്യ ലേലത്തിൽ ₹1.69 ലക്ഷം — ചരിത്രനേട്ടം

ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആദ്യഫലശേഖരണ ലേലം ചരിത്രമായി. ദൈവമാതാവും ഉണ്ണിയേശുവും ചേർന്നുള്ള ചിത്രം ₹1.69 ലക്ഷം രൂപയ്ക്ക് ലേലം വിളിക്കപ്പെട്ടത് ഇടവകയുടെ ചരിത്രത്തിലാദ്യമാണ്.

ഞായറാഴ്ച രാവിലെ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പാത്രിയർക്കദിനാഘോഷത്തിന്റെ ഭാഗമായി പാത്രിയർക്ക പതാകയും ഉയർത്തി.

തുടർന്ന് ഇടവകദിനത്തിന്റെ ഭാഗമായി നടന്ന ആദ്യ ലേലം 5,000 രൂപയ്ക്ക് വിളിച്ച് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവകയുടെ പുരോഗതിക്കായി അംഗങ്ങൾ ആവേശപൂർവം ലേലത്തിൽ പങ്കെടുത്തു.

കല്ലുപുറം സ്വദേശി, എറണാകുളത്ത് വ്യാപാരം നടത്തുന്ന സിത്താര ജ്വല്ലേഴ്സ് ഉടമ കിടങ്ങത്ത് സജയൻ ₹1,69,000 രൂപയ്ക്ക് ദൈവമാതാവും ഉണ്ണിയേശുവും ചേർന്ന ചിത്രം ലേലം വിളിച്ചു. ഇതോടെ ഇടവകയ്ക്ക് അഭിമാനമായ ചരിത്രനേട്ടമായി. മെത്രാപ്പോലീത്തയിൽ നിന്ന് സജയനും കുടുംബവും ചേർന്ന് ചിത്രം ഏറ്റുവാങ്ങി.

അവസാന ലേലമായ തിരുവത്താഴ ചിത്രം ₹33,333 രൂപയ്ക്ക് മരത്തംകോട് സ്വദേശി ചീരൻ ബിനു സ്വന്തമാക്കി. ഇടവക അംഗങ്ങൾ എത്തിച്ച പഴം-പച്ചക്കറികൾ ഉൾപ്പെടെയുള്ള വിവിധ വിഭവങ്ങൾ ലേലത്തിന് എത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ട ലേലത്തിൽ നിരവധി പേർ പങ്കാളികളായി.

ലേല നടപടികൾക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി. യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, തമ്പി കൊള്ളന്നൂർ, സാബു കടവല്ലൂർ, കെ. എം. എഡിസൺ, പി. യു. എഡ്‌വി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം