സംസ്ഥാന റവന്യൂ അവാർഡ്: മികച്ച വില്ലേജ് ഓഫീസറായി തൃത്താല വില്ലേജിലെ കെ. നദീറയെ തെരഞ്ഞെടുപ്പ്

സംസ്ഥാന റവന്യൂ അവാർഡുകളിൽ വില്ലേജ് തലത്തിലെ പുരസ്കാരങ്ങളിൽ മികച്ച വില്ലേജ് ഓഫീസറായി തൃത്താല വില്ലേജിലെ കെ. നദീറ തെരഞ്ഞെടുക്കപ്പെട്ടു.

റവന്യൂ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവും വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തലത്തിലുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്.ജില്ലാ കളക്ടർമാർ ശിപാർശ ചെയ്ത നോമിനേഷനുകളിൽ ലാൻഡ് റവന്യൂ കമ്മീഷണർയുടെ നേതൃത്വത്തിൽ നടത്തിയ ക്രോസ് വെരിഫിക്കേഷനു ശേഷമാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.

ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി, സത്യസന്ധത, ഫീൽഡ് ജോലിയിലുള്ള പ്രാവീണ്യം, ഐ.ടി. സെല്ലിലൂടെ നൽകിയ സേവനങ്ങളുടെ കണക്കുകൾ, പട്ടയ വിതരണത്തിലെ പുരോഗതി എന്നിവയും പുരസ്കാര നിർണയത്തിനായി പരിഗണിച്ചു. ആകെ ലഭിച്ച 459 ഓഫീസർ നോമിനേഷനുകളിൽ നിന്നാണ് മികവ് തെളിയിച്ചവരെ തിരഞ്ഞെടുത്തത്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം