ചങ്ങരംകുളം പാറക്കലിൽ ഓടികൊണ്ടിരുന്ന കാറിന്‌ തീപിടിച്ചു


ചങ്ങരംകുളം: ഓടിക്കൊണ്ടിരുന്ന കാർ കത്തി യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ വ്യാഴാഴ്ച‌ കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാറാണ് ഓടിക്കൊണ്ടിരുന്നതിടയിൽ പൂർണ്ണമായും കത്തി നശിച്ചത്.

യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയെങ്കിലും തീ പടരുകയായിരുന്നു. അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മോട്ടർ അടിച്ച് തീയണച്ചെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം