ജനതാ കെയർ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം; സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി


തൃത്താല:സോഷ്യലിസ്റ്റ് ജനതാദളിന്റെ സന്നദ്ധ–സേവന–ജീവകാരുണ്യ ദൗത്യമായ ജനതാ കെയർ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഞായറാഴ്ച രാവിലെ പടിഞ്ഞാറങ്ങാടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്നു.

ജനതാ കെയർ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ ശ്രീനിവാസൻ കുറുപ്പത്ത് നിർവഹിച്ചു. സംസ്ഥാന കോർഡിനേറ്റർ പി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശാന്തകുമാർ നിർവഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.എ. ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. ഗിരീഷ്കുമാർ, എം.കെ. രാമചന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ ഹരിഗോപി, ജില്ലാ സെക്രട്ടറിമാരായ നാസർ കാഞ്ഞിരത്താണി, ഒ.ടി. ബാബുരാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം