പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസ്; തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിൽ


പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. അന്തർ സംസ്ഥാന മോഷ്ടാക്കളായ ഇസക്കി രമേശ് – ഗണേഷ് എന്നിവരെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പന്തളം പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 29 -ാം തീയതി പുലർച്ചയായിരുന്നു പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം മോഷ്ടിച്ചത്.

പഴുതടച്ച് പന്തളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ടുപേർ പിടിയിലായത്. തമിഴ്നാട് തിരുനെൽവേലിയിൽ നിന്ന് ഇന്ന് പുലർച്ചയോടെ ആയിരുന്നു മോഷ്ടാക്കളുടെ അറസ്റ്റ്. 50 പവൻ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ അപഹരിച്ചിരുന്നു. പ്രതികളെ പത്തുമണിയോടെ പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർക്കെതിരെ സമാനമായ നിരവധി കേസുകൾ പലയിടങ്ങളിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. സംസ്ഥാനത്ത് പലയിടങ്ങളിലും മോഷണം നടത്താൻ പ്രതികൾ പദ്ധതി ഇട്ടിരുന്നതായുള്ള സൂചനയും പൊലീസിന് ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം