എടപ്പാൾ ശുകപൂരം കുളങ്കര ക്ഷേത്ര താലപ്പൊലിയിൽ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്


എടപ്പാൾ ശുകപൂരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അമ്പലത്തിൽ നിന്ന് വട്ടംകുളം ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് തിരക്ക് രൂക്ഷമായത്. ഇതോടെ ചില സ്ഥലങ്ങളിൽ കൂട്ടയടിയും ഉണ്ടായി. സംഭവത്തിൽ അമ്പല പരിസരത്തെ ഒരു വീടിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. അമിത തിരക്ക് നിയന്ത്രിക്കുന്നതിനിടെ പ്രോഗ്രാം കമ്മിറ്റിയും ജനങ്ങളും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം