പാടത്ത് കൃഷിപ്പണിക്കിടെ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു

പഴഞ്ഞി: പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പ്രമുഖ ഫോട്ടോഗ്രാഫറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

നെൽകൃഷിക്കാരനായ ഷൈജു അരുവായ് പാടത്ത് കൃഷിയിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാടത്ത് പൊട്ടിക്കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം