
നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. മോഷണത്തിൽ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ-വെള്ളി ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഡിസംബർ 6-ാം തീയതി രാത്രി 9.30 മുതൽ 7-ാം തീയതി പുലർച്ചെ 5 മണിവരെ ക്ഷേത്രം അടഞ്ഞുകിടന്ന സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ വാതിൽ പൊളിച്ചുകയറി പ്രതികൾ ദേവസ്വത്തിന്റെ അലമാരകൾ തിരിച്ച് സൂക്ഷിച്ചിരുന്ന സ്വർണ ലോക്കറ്റ് 2 എണ്ണം, മറ്റ് സ്വർണാഭരണങ്ങൾ, വെള്ളിആഭരണങ്ങൾ എന്നിവയും ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ₹700 രൂപ പണവും മോഷ്ടിച്ചു.
സംഭവത്തെ തുടർന്ന് ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്‌ഐ അരവിന്ദക്ഷൻ നേതൃത്വം നൽകുന്ന അന്വേഷണത്തിൽ പ്രതികളുടെ തിരിച്ചറിയലിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പരിശോധിക്കുകയാണ്.