പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴൂക്കര മെമ്പർ ശശിരേഖ ആയേക്കും


പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം തൊഴൂക്കര പതിനേഴാം വാർഡ് മെമ്പർ കെ ശശിരേഖക്ക് ലഭിക്കാൻ സാധ്യത. പത്തുവർഷ മെമ്പർ ആയി  പ്രവർത്തിച്ചതിലുള്ള പരിചയസമ്പന്നതയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഥമ പരിഗണനയിലെത്തിയത്.

പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ആകെ 21 സീറ്റുകളിൽ 13 ഇടത്ത് വിജയിച്ചാണ് യുഡിഎഫ് ഭരണമുന്നണി പഞ്ചായത്ത് നിലനിർത്തിയത്. എൽഡിഎഫിന് 8 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പ്രധാന മൂന്നാം മുന്നണിയായ ബിജെപിക്ക് ഒരു വാർഡിൽ പോലും രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല. അതേസമയം തൊഴൂക്കര വാർഡിൽ എസ്ഡിപിഐക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം വനിത വനിതാ സംവരണത്തെ ഉൾപ്പെടുകയും പരിചയസമ്പന്നതയും മുൻനിർത്തി ശശിരേഖക്ക് ലഭിക്കാനാണ് കൂടുതൽ സാധ്യത. അതേസമയം 2020ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്ന പൂലേരി പിടിച്ചെടുത്ത യുഡിഎഫ് സ്ഥാനാർത്ഥി കോമളവല്ലിക്കും പ്രസിഡന്റ് സ്ഥാനത്തിൽ സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം