തെരഞ്ഞെടുപ്പ് ഫണ്ട്: ബിജെപിക്ക് ലഭിച്ചത് 6088 കോടി, കോൺഗ്രസിന് 522, സിപിഐഎമ്മിന് 16.95 കോടി, കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: 2024-25 കാലയളവിൽ തെരഞ്ഞെടുപ്പ് ഫണ്ടായി സിപിഐഎമ്മിന് ലഭിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐഎമ്മിന് 16.95 കോടി സംഭാവന ലഭിച്ചെന്നാണ് കണക്ക്.

ബിജെപിക്ക് മൊത്തം 6088 കോടിരൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചത്. കോൺഗ്രസിന് 522 കോടി. കഴിഞ്ഞ ഞവർഷത്തെകാൾ കോൺഗ്രസിന് സംഭാവന പകുതിയായി കുറഞ്ഞു. 2023-24ൽ കോൺഗ്രസിന് ലഭിച്ചത് 1129 കോടിരൂപയാണ്. കല്യാൺ ജ്വല്ലറി ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ തുകയായ ഒരു കോടി രൂപ സംഭാവന ചെയ്തത്.

ജോൺ ബ്രിട്ടാസ് 12 ലക്ഷം പാർട്ടിക്ക് സംഭാവന നൽകിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു. മുത്തൂറ്റ് 50 ലക്ഷം നൽകിയെന്നും കണക്കുകൾ പറയുന്നു. 20,000 മുകളിലുള്ള സംഭാവനകൾ 3 ഇരട്ടി ലഭിച്ചെന്നുമുള്ള രേഖകൾ ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി.

1 അഭിപ്രായങ്ങള്‍

  1. തിരഞ്ഞെടുപ്പ് Fund ഉം Electrol
    ബോണ്ടും ഒന്ന് തന്നെയാണോ. മുകളിൽ
    സൂചിപ്പിച്ച തുക യിൽ Electrol bond കൂടി ഉൾപ്പെട്ടതാണോ?

    Electrol bond വഴി യുള്ള സംഭാവന ക്ക് ആരാണ് പണം സംഭാവന ആയി കൊടുത്തത് എന്ന് പുറത്തു അറിയിക്കേണ്ട ആവശ്യം ഇല്ല
    എന്നാണ് അറിവ്.

    സിപിഎം, സിപിഐ തുടങ്ങിയ പാർട്ടി കൾ Electrol bond സ്വീകരിക്കില്ല എന്നാണല്ലോ നയം.
    സുപ്രീം കോടതി ഇക്കാര്യത്തിൽ ഒരിക്കൽ അഭിപ്രായം പറഞ്ഞുവല്ലോ?

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം