ബിജെപി പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റി ‘ആദരവ് 2025’ പരിപാടി സംഘടിപ്പിച്ചു


പട്ടിത്തറ:ബിജെപി പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ആദരവ് 2025’ എന്ന പേരിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിച്ച എല്ലാവരെയും, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. വരുൺ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മിഥുൻ കോട്ടപ്പാടം അധ്യക്ഷത വഹിച്ചു. കപ്പൂർ മണ്ഡലത്തിലെ അനക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്ന് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു മലമൽകാവിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

ദിനേശ് എറവക്കാട്, രതീഷ് തണ്ണീർക്കോട്, നാരായണൻകുട്ടി, കെ.സി. കുഞ്ഞൻ, കെ.വി. ദിവാകരൻ, രാജേഷ് കൊള്ളപ്പുറത്ത്, അഡ്വ. രാജേഷ് വെങ്ങാലിൽ, വിജിത്ത് ചാത്തയിൽ, സുധീഷ് കുറുപ്പത്ത്, ലക്ഷ്മി ഗോപാൽ, വാഴയിൽ മണികണ്ഠൻ, സന്ദീപ് പണഞ്ചേരി, വിപിൻ കോട്ടപ്പാടം, ആതിര ഹരിദാസൻ, ലിജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം