കുമരനല്ലൂർ കൊടിക്കാംകുന്ന് കെ.എഫ്.എയുടെ നേതൃത്വത്തിൽ മുതിർന്ന പാരമ്പര്യ ആയൂർവേദ വൈദ്യൻ കെ.കുമാരൻ വൈദ്യരെ നാട്ടുകൂട്ടം ആദരിച്ചു.കവി രാമകൃഷ്ണൻ കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.എഫ്.എ പ്രസിഡൻ്റ് സി.ഹസ്സൻ, അധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, എം.എം ആബിദ്, സിദ്ധാർത്ഥ്, ടി.പി ഉണ്ണികൃഷ്ണൻ, എം. ഇബ്രാഹീം, എൻ.വി ഹക്കീം തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം രണ്ടാം റാങ്ക് നേടിയ യുവകവി ഗൗതം, എം.എസ് കുമാർ പുരസ്കാരം നേടിയ ബാല സാഹിത്യകാരൻ രാമകൃഷ്ണൻ കുമരനല്ലൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.