നിരവധി കേസുകളിൽ പ്രതികളായ ഇരുമ്പകശ്ശേരി സ്വദേശികൾ പോലീസ് പിടിയിൽ

തിരുമിറ്റക്കോട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട തിരുമറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി ജുബൈർ (26) ചാലിശ്ശേരി പോലീസിൻ്റ പിടിയിലായി. മൂന്ന് മാസത്തിലേറെയായി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും മറ്റുമായി കൂട്ടുപ്രതിയായ ആറങ്ങോട്ടുകര സ്വദേശി രാജേഷിനൊപ്പം ഒളിവിലായിരുന്നു ഇയാൾ. ഏതാണ്ട് ഒരു മാസംമുൻപ് ഗുണ്ടൽപ്പേട്ട് വച്ച് പോലീസ് വിരിച്ച വലയിൽവീണ ജുബൈർ സ്ഥലത്ത് നിന്ന് പോലീസിനെ കബളിപ്പിച്ച് വണ്ടി ഉപേക്ഷിച്ച് ബാംഗ്ലൂർക്ക് കടന്നു കളഞ്ഞിരുന്നു. 


ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിൻതുടർന്ന് വരികയായിരുന്നു. എന്നാൽ ഇന്ന് ജുബൈറും രാജേഷും തിരികെ നാട്ടിലെത്തുന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയും പേങ്ങാട്ടിരി എന്ന സ്ഥലത്ത് വച്ച് പിടികൂടുകയുമായിരുന്നു.

 

നാട്ടിലെത്തിയ പ്രതികളെ പോലീസ് പിൻതുടരുകയും ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പേങ്ങാട്ടിരി എന്ന സ്ഥലത്ത് വച്ച് രാജേഷ് പോലീസ്പിടിയിലാവുകയും ജുബൈർ സ്ഥലത്ത്നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് പിടിയിൽ നിന്ന് ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്കേറ്റ ജുബൈറിനെ പോലീസ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമകേസിലും ജുബൈർ പ്രതിയായിരുന്നു. സഹോദരൻ ജുനൈദിനെതിരെയും വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രകാരം ചാലിശ്ശേരി പോലീസ് കാപ്പയിൽ ഉൾപ്പെടുത്തിയിരുന്നു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം