വെടിയുണ്ടയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

പാലക്കാട് കല്പാത്തി പുതിയ പാലം പരിസരത്തു നിന്ന് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിലായ സംഭവത്തിൽ അന്തർ ജില്ലാ തല അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഒറ്റപ്പാലം സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി (32), ഉമേഷ് (33), മണ്ണാർക്കാട് സ്വദേശികളായ റാസിക് (33), അനീഷ് (35) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.

കൽപ്പാത്തി പുതിയ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് എട്ട് എം.എം വെടിയുണ്ട കണ്ടെടുത്തത്. ഇതിന് പെല്ലറ്റ് ഉൾപ്പെടെ 7.6 സെൻ്റീമീറ്റർ നീളമുണ്ട്. മലപ്പുറം എടവണ്ണയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് മൃഗവേട്ടയ്ക്ക് വേണ്ടി വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. പ്രതികളെ ഇവരുടെ വീടുകളിലെത്തിച്ച് പരിശോധന നടത്തും.

വെടിയുണ്ട നൽകിയ എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെയും (69) അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് അഞ്ച് തോക്കുകളും 58 തിരകളും പിടിച്ചെടുത്തു. എയർ ഗൺ വില്പന നടത്തുന്ന ഇയാൾ ലൈസൻസ് ഇല്ലാത്ത തോക്കുകളും വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം