സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മേഴത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ റോവർ - റേഞ്ചർ യൂണിറ്റ് ആരംഭിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി അബ്ദുൾ നാസർ കൊപ്പം ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് അംഗം പത്തിൽ അലി അധ്യക്ഷത വഹിച്ചു. 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ എടപ്പലം സ്കൂളിലെ അധ്യാപകനും ഒറ്റപ്പാലം ജില്ല സ്കൗട്ട് കമ്മീഷണറുമായ പി അൻവറിനെ അമ്പിളി. പി, ജയദേവൻ. എ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രിൻസിപ്പൽ ഷെൽജ പി ബി, പി ടി എ പ്രസിഡണ്ട് ഉമാശങ്കർ, എസ്എംസി ചെയർമാൻ പി എം മോഹൻദാസ്, മുൻ ഗൈഡ് ക്യാപ്റ്റൻ അമ്പിളി പി, ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, ജയദേവൻ എ, രാജേഷ് എൻ ആർ, ജിജി കെ, റെയിഞ്ചർ ലീഡർ മീര കെ, റോവർ ലീഡർ രഞ്ജിത് കുമാർ കെ ബി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം