നോർക്കയിൽ അംഗത്വം ഇനി വാട്‌സ്ആപ്പ് വഴിയും; ബഹ്‌റൈൻ കെഎംസിസിയുടെ ആവശ്യത്തിന് അംഗീകാരം

നോർക്കയിൽ അംഗത്വം ഇനി വാട്‌സ്ആപ്പ് വഴിയും. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും മെഡിക്കൽ രംഗത്ത് ജോലി ചെയുന്നവരുമായി നോർക്ക അധികൃതർ നടത്തിയ ഓൺലൈൻ സൂം മീറ്റിംഗിൽ നോർക്ക സിഇഓ അജിത് കൊളശ്ശേരി ആണ് വാട്‌സ്ആപ്പ് സംവിധാനം വഴി ഒടിപി ലഭിക്കുമെന്ന സംവിധാനം ഏർപെടുത്തുന്നതായി അറിയിച്ചത്. നോർക്ക കെയർ പദ്ധതി ബഹ്‌റൈൻ റീജിണൽ വിശദീകരിക്കുന്നതിന് സിഇഒ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ സമയം ഇന്ന് നാലുമണിക്ക് ചേർന്ന മീറ്റിംഗിൽ നിരവധി കാര്യങ്ങൾ ചർച്ച വിഷയമായി.

നോർക്ക കെയർ പദ്ധതിയിൽ മാതാപിതാക്കളെ ഉൾപെടുത്തുക, നിലവിൽ പ്രവാസികളായ എഴുപതു വയസുകഴിഞ്ഞവരെ അംഗമാകുക, സാധാരണ പ്രവാസിക്ക് രണ്ടുവർഷം കൂടുമ്പോഴാണ് അവധി ലഭിക്കുക എന്നാൽ എന്തെകിലും ചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഗൾഫ് സെക്ടറിലെ ആശുപത്രിയുമായി ബന്ധപ്പെടുത്തുക. നാട്ടിലെ മെഡിക്കൽ സേവനങ്ങൾ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി ആവിശ്യങ്ങൾ ആണ് വിവിധ സംഘടനയുടെയും സാമൂഹ്യ രംഗത്തും ജോലി ചെയ്യുന്നവർ യോഗത്തിൽ ഉന്നയിച്ചത്.

ബഹ്‌റൈൻ കെഎംസിസി പ്രവാസികളുമായി ബന്ധപ്പെട്ട ഇരുപതോളം ആവശ്യങ്ങൾ നോർക്കയിൽ നേരിട്ട് നൽകിയിരുന്നു. ഇതിൽ നോർക്കയുമായി ബന്ധപ്പെട്ട ഒടിപി സംവിധാനം വാട്സ്ആപ് വഴി ഏർപ്പെടുത്തണമെന്നും ആവിശ്യപെട്ടിരുന്നു. ഈ ആവിശ്യമാണ് ഇന്ന് നടത്തിയ മീറ്റിംഗിൽ നോർക്ക സിഇഓ അംഗീകരിച്ചത്. മുൻപ് രജിസ്റ്റർ ചെയുന്ന ഇ-മെയിൽ വഴി മാത്രമായിരുന്നു ഒടിപി ലഭിച്ചിരുന്നത്. കൂടാതെ ഇരുപതിൽ അഞ്ചോളം ആവിശ്യങ്ങൾ മുൻപ് അംഗീകരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം