പട്ടാമ്പി നഗരസഭ സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു

പട്ടാമ്പിയിലെ പൊതു ശ്മശാനത്തിൻ്റെ നിർമ്മാണത്തിനായി 2020 ൽ വി കെ ശ്രീകണ്ഠഠൻ എം പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ശ്മശാന നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് കലക്‌ടർ ഉൾപ്പെടെആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്ത പട്ടാമ്പി  നഗരസഭാ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരും, നേതാക്കളും  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ശ്മശാന നിർമ്മാണം സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൺ നടത്തിയ പ്രസ്താവന തികച്ചും വാസ്തവവിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. 


ശ്മശാനത്തിനായി എം പി അനുവദിച്ച 50 ലക്ഷം രൂപ നാളിതുവരെ വിനിയോഗിക്കാത്തത് കാരണം  പദ്ധതി ഈ ഭരണസമിതിയ്ക്ക് നടപ്പിലാക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. 2021ൽ നഗരസഭാ ചെയർപേഴ്സൺ നൽകിയ കത്തുപ്രകാരം ശ്മശാനത്തിന് എതിരെ കേസുള്ളതുകൊണ്ട് ഫണ്ട്‌ നടപ്പിലാക്കാൻ കഴിയില്ല എന്നാണ്.  നഗരസഭ വൈസ് ചെയർമാന്റെ കത്തുപ്രകാരം  2024ൽ 50 ലക്ഷം രൂപ വീണ്ടും വകയിരുത്തി. ഇത് പ്രകാരമുള്ള പ്ലാനോ എസ്റ്റിമേറ്റോ നാളിതുവരെ നഗരസഭ, ജില്ലാ കളക്ടർക്ക് നൽകിയിട്ടില്ല. ഏറ്റവും അവസാനം കഴിഞ്ഞ മെയ്‌ മാസം 5നും ഈ മാസം സെപ്റ്റംബർ 11 നും പാലക്കാട് ജില്ലാകളക്ടർ എം പി നിർദേശിച്ചതുപ്രകാരം  നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് അയക്കുകയും സെക്രട്ടറിയും ചെയർ പേഴ്സണും ചേർന്ന് കത്ത് പൂഴ്ത്തി വെക്കുകയായിരുന്നെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി .സ്വന്തം മുന്നണിയുടെ  എം എൽ എ യെവരെ നഗരസഭ ഭരിക്കുന്ന സി പി എം പറഞ്ഞുപറ്റിച്ചിരിക്കുകയാണ്.

ഒരു സാമ്പത്തികവർഷത്തിൽ ഒരേ പദ്ധതിക്ക് രണ്ട് പ്രാവശ്യം ഫണ്ട്‌ വകയിരുത്താൻ പറ്റില്ലെന്നും അങ്ങിനെ വേണമെങ്കിൽ ഫിനാൻസ് വകുപ്പിന്റെ പ്രത്യേക പെർമിഷൻ വേണമെന്നും പറഞ്ഞ് വീണ്ടും എം എൽ എ ഫണ്ട് 50 ലക്ഷം വകയിരുത്താനുള്ള കത്ത് കളക്ടർ തിരിച്ചയച്ചിരിക്കുകയാണ്.   ഒരു മാസത്തിനുള്ളിൽ ശ്മശാനം തുറന്നുകൊടുക്കുമെന്നാണ് ചെയർപേഴ്സ പറയുന്നത്.

 കഴിഞ്ഞ 3 വർഷക്കാലമായി എംപി ഫണ്ട് അനുവദിച്ചിട്ടും അതിനുള്ള നടപടിക്രമങ്ങൾക്ക് മുതിരാതെ വീണ്ടും പദ്ധതിക്ക് എം എൽ എ ഫണ്ട് ആവശ്യപ്പെടുന്നത് ശ്മശാന നിർമ്മാണം  രാഷ്ട്രീയവൽക്കരിക്കാനുള്ള തരം താഴ്ന്ന നടപടിയാണെന്ന് യു.ഡി എഫ് ആരോപിച്ചു.

വാതക ക്രിമറ്റോറിയം സ്‌ഥാപിക്കാൻ എംപി ഫണ്ട് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഈ മാസം 11ന് നഗര സഭാ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എസ്‌റ്റിമേറ്റ്, പ്ലാൻ, പ്രവൃത്തിയുടെ ഭാവിയിലെ തുടർ പരിപാലനം സംബന്ധിച്ചുള്ള കമ്മിറ്റി തീരുമാനം എന്നിവ അടിയന്തരമായി സമർപ്പിക്കാനാണ് കലക്‌ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്

ഉപരോധ സമരത്തിന് നേതാക്കളായ. സംഗീത,കെ ആർ നാരായണസ്വാമി, ഇ.ടി.ഉമ്മർ,കെ.ടി. റുഖിയ, എം.കെ. മുഷ്താഖ്,ഉമ്മർ കിഴായൂർ, ജിതേഷ്മോഴിക്കുന്നം,കെ.വി.എ. ജബ്ബാർ, ജയശങ്കർ കൊട്ടാരത്തിൽ, എ കെ അകബർ, സി.കൃഷ്ണദാസ്, വാഹിദ് കൽപ്പക,ടി.പി. റഷീദ്, ഹനീഫ, കെ.മൻസൂർ ,മൻസൂർ പാലത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം