ആറങ്ങോട്ടുകര കൊട്ടാരം ബാറിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

തിരുമ്മിറ്റക്കോട്: ആറങ്ങോട്ടുകര കൊട്ടാരം ബാറിൽ യുവാവിന്റെ മൂക്കിടിച്ച് തകർത്ത കേസിലെ പ്രതികൾ പോലീസ് പിടിയിൽ. വരവൂർ സ്വദേശികളായ ബിനീഷ് (34) നസറുദ്ദീൻ (29) എന്നിവരെയാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്.

സെപ്റ്റംബർ അഞ്ചാം തീയതി രാത്രി 11 മണിയോടെയാണ് സംഭവം. ആറങ്ങോട്ടുകരയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ബാറിൽ വച്ച് മുൻ വിരോധത്തിന്റെ പേരിൽ യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മാരക ആയുധം കൊണ്ട് മൂക്കിലിടിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ യുവാവിന്റെ ജേഷ്ഠനും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾക്ക് മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് സ്ഥിരീകരിച്ചു. സിആർപിസി 650/25 പ്രകാരം ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം