തൃത്താല സബ് ജില്ല വോളിബോൾ മത്സരത്തിൽ തിളങ്ങി ജി എച്ച് എസ് എസ് ചാലിശ്ശേരി

 
ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് നടന്ന തൃത്താല ഉപജില്ല വോളിബോൾ മൽസരത്തിൽ സീനിയർ, ജൂനിയർ വിഭാഗത്തിൽ ചാലിശേരി ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ ഹാട്രിക് വിജയം നേടിയത് നാടിന് അഭിമാനമായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ജി എച്ച് എസ് എസ് പെരിങ്ങോടിനെ ഒന്നിനെതിരെ രണ്ട് സെൻ്റിനും, ജൂനിയർ വിഭാഗം മൽസരത്തിൽ ഒന്നിനെതിരെ രണ്ട് സെൻ്റിന് ആനക്കര സ്കൂളിനെ പരാജയപ്പെടുത്തിയാണ് ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വോളിബോളിൽ ചാലിശേരിയുടെ പെരുമ ഉയർത്തി.

സീനിയർ വിഭാഗം മൽസരത്തിൽ ആദ്യ സെറ്റ് പെരിങ്ങോട് നേടിയെങ്കിലും ചാലിശേരി ടീമംഗങ്ങൾ ക്യാപ്റ്റൻ ഇസാമിൻ്റെ നേതൃത്വത്തിൽ മികച്ച ബോൾ സംരക്ഷണവും മികച്ച സർവുകളും നടത്തിടീമിനെ മുൻപോട്ട് നയിച്ചു. ആസൂത്രിത ആക്രമണങ്ങളും, മികച്ച ബാക്ക് ലൈൻ ഡിഫൻസും കളിയെ ആവേശമാക്കി ഒന്നിനെതിരെ രണ്ട് സെൻ്റുകൾക്ക് തുടർച്ചയായി മൂന്നാം വർഷവും വിജയിച്ച് ചാലിശേരി ഹ്രാടിക് നേടിയത് സ്കൂളിനും ഗ്രാമത്തിനും ഇരട്ടി മധുരമായി.

കായികാദ്ധ്യാപിക ഷക്കീല മുഹമ്മദിൻ്റെ പരിശ്രമവും ത്യാഗവും കോച്ച് നാസർപാറമേൽ എന്നിവരുടെ കഠിനാധ്വാനവും ആസൂത്രണവും ടീമിനെ മികച്ച ജയം സ്വന്തമാക്കുവാൻ സഹായിച്ചു. വിജയികൾക്ക് ചാലിശേരി ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി. അരവിന്ദൻ ട്രോഫികൾ നൽകി. പ്രിൻസിപ്പാൾ ഡോ. ഷജീന ഷുക്കൂർ , ആനക്കര സ്കൂൾ കായികദ്ധ്യാപകൻ ജിതേഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം