കുവൈറ്റ് ചാലിശ്ശേരി പ്രവാസി കൂട്ടായ്മ ആഭിമുഖ്യത്തിൽ നൗഷാദ് ഹോട്ടൽ ഹാളിൽ വെച്ച് ഓണാഘോഷ പരിപാടികൾ നടന്നു. പരിപാടിയിൽ ചാലിശ്ശേരി പ്രാദേശികരായ കുവൈറ്റ് പ്രവാസികൾ പങ്കെടുത്തു.കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് ചാലിശ്ശേരി, ഖജാൻജി മനോജ് ചാലിശ്ശേരി, സെക്രട്ടറി ജയപ്രകാശ്, പട്ടിശ്ശേരി വൈസ് പ്രസിഡന്റ് സുധീഷ് പെരുമണ്ണൂർ, ജോയിൻ സെക്രട്ടറി അബ്ദുൽ കരീം പെരുമണ്ണൂർ, മുൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി പട്ടിശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.