തൃത്താല മണ്ഡലത്തിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച കാലടി ആനക്കര റോഡ് ഇന്ന് (സെപ്റ്റംബർ 20 )വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.സംസ്ഥാന സർക്കാരിൽ നിന്നും അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. തൃത്താല എംഎൽഎയും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യവകുപ്പ്
മന്ത്രിയുമായ എം ബി രാജേഷിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്.3. 600 കിലോമീറ്റർ മുതൽ 4.860 കിലോമീറ്റർ വരെയാണ് ബിം എം ആൻ്റ് ബിസി നിലവാരത്തിലേക്കുകയർത്തിയത്.ചേകന്നൂർ മുതൽ ആനക്കര വരെ 1.260 കി മീ ദൂരം 5.5 മീറ്റർ വീതിയിലാണ് നവീകരിച്ചിട്ടുളളത് .റോഡിൽ ആവശ്യമായ ഇടങ്ങളിൽ റീടെയ്നിങ്ങ് വാൾ, ഡ്രെയിൻ എന്നിവ നിർമ്മിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സൈഡ് കോൺക്രീറ്റിങ്ങും,റോഡ് സുരക്ഷയോടനുബന്ധിച്ചുളള വിവിധ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
👍
മറുപടിഇല്ലാതാക്കൂ