ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയ നടുവട്ടം ഗവൺമെൻ്റ് ജനത ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും കഥാകാരിയുമായ സുധ തെക്കേമഠത്തിനെ ആദരിച്ചു. അധ്യാപകരും പി.ടി.എയും ചേർന്ന് നൽകിയ ആദരം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.ഷാബിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി.ടി.എ കരീം അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻ്റ് കെ.വി ശാരദ, പി.ടി.എ വൈസ് പ്രസിഡൻ്റ് പി.ഷറഫുന്നീസ, പി.ടി.എ അംഗങ്ങളായ കെ. ഷംസുദ്ദീൻ, അധ്യാപകരായ എ.വി സുധ, കെ.ഹരിദാസൻ , കെ.ജയപ്രകാശ്, കെ.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സുധ തെക്കേമഠം മറുമൊഴി നൽകി. പ്രിൻസിപ്പൽ എസ്. ജൂഡ് ലൂയിസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.വി രാധിക നന്ദിയും പറഞ്ഞു.