മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; ആവശ്യപ്പെട്ട് പ്രതിപക്ഷം


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെടാന്‍ തീരുമാനിച്ച് ഇന്‍ഡ്യ സഖ്യം. ഇന്ന് രാവിലെ ചേര്‍ന്ന സഖ്യ യോഗത്തിലാണ് തന്ത്രപരമായ ഈ തീരുമാനമെടുത്തത്.

അതേ സമയം വോട്ട് കൊള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നിരയിലെ എല്ലാ അംഗങ്ങളും സ്പീക്കറുടെ ഡയസിനടുത്തേക്ക് വരെയെത്തിയാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ തന്നെയും ചോദ്യോത്തര വേള മുടങ്ങാതെ കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷ അംഗങ്ങളും ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്.

അതേ സമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. ഇപ്പോള്‍ വരുന്ന വിവരങ്ങളനുസരിച്ച് ലോക്‌സഭയും 12 മണി വരെ നിര്‍ത്തിവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം