പാലക്കാട് ജില്ലയിലെ ആറ് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

പാലക്കാട്‌: മംഗലം ഡാം, മീങ്കര ഡാം, പോത്തുണ്ടി ഡാം, കാഞ്ഞിരപ്പുഴ ഡാം, ചുള്ളിയാർ ഡാം, വാളയാർ ഡാം എന്നിങ്ങനെ ആറ് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ജില്ലയിൽ പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ച് വീടുകൾ തകർന്നു. ഇതിൽ രണ്ടു വീടുകൾ പൂർണ്ണമായും, മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. പട്ടാമ്പി താലൂക്കിലെ തൂതപ്പുഴയിലും ആലത്തൂർ താലൂക്കിലെ ഗായത്രി പുഴയിലും കാണാതായവരെ കണ്ടെത്താൻ ഇന്നും തിരച്ചിൽ തുടരുന്നുണ്ട്.

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (18.08.25) ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം :

നിലവിലെ ജലനിരപ്പ് - 96.26 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

97.50 മീറ്റര്‍. 3 സ്പില്‍വേ ഷട്ടറുകൾ 15 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

മലമ്പുഴ ഡാം :

നിലവിലെ ജലനിരപ്പ് - 113.42 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

115.06 മീറ്റര്‍

മംഗലം ഡാം :

നിലവിലെ ജലനിരപ്പ് - 76.89 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

77.88 മീറ്റര്‍. 3 സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ, 3 സ്പിൽ വേ ഷട്ടറുകൾ 30 സെന്റീമീറ്റർ എന്നിങ്ങനെ തുറന്നിട്ടുണ്ട്.

പോത്തുണ്ടി ഡാം :

നിലവിലെ ജലനിരപ്പ് - 107.35 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

108.204 മീറ്റര്‍. ഡാമിൻ്റെ എല്ലാ സ്പില്‍വേ ഷട്ടറുകളും 3 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

മീങ്കര ഡാം :

നിലവിലെ ജലനിരപ്പ് - 156.18 മീറ്റര്‍

പരമാവധി ജലസംഭരണ നില - 

156.36 മീറ്റര്‍. ഡാമിൻ്റെ 2 സ്പിൽവേ ഷട്ടറുകൾ 1 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

ചുള്ളിയാര്‍ ഡാം :

നിലവിലെ ജലനിരപ്പ് - 153.71 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

154.08 മീറ്റര്‍. ഒരു സ്പിൽവേ ഷട്ടർ  

3 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

വാളയാര്‍ ഡാം :

നിലവിലെ ജലനിരപ്പ് - 202.44മീറ്റര്‍

പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ഡാമിൻ്റെ 1 ഷട്ടർ 2 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

മൂലത്തറ റെഗുലേറ്റർ :

നിലവിലെ ജലനിരപ്പ് - 181.90 മീറ്റര്‍

പരമാവധി ജല സംഭരണ നില - 186 മീറ്റര്‍

ഡാമിൻ്റെ 3 ഷട്ടറുകൾ 100 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

ശിരുവാണി ഡാം :

നിലവിലെ ജലനിരപ്പ് - 876.15 മീറ്റര്‍

പരമാവധി ജല സംഭരണ നില - 

878.5 മീറ്റര്‍. ഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ 50 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം