ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

തൃത്താല: ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ചിൽ നടന്ന അക്രമ സംഭവങ്ങൾക്കെതിരെയും, പോലീസ് ബിജെപി പ്രവർത്തകർക്കെതിരെ നടത്തിയ ക്രൂരമായ നരനായാട്ടിനെതിരെയുമാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് ഉത്ഘാടനം ചെയ്തയോഗത്തിൽ ജില്ല സെക്രട്ടറി കെ വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, രതീഷ് ഇ, വിജിത്ത് ചാത്തയിൽ, രാധാകൃഷ്ണൻ പി കെ, ശിവശങ്കരൻ കെ, സുരേന്ദ്രൻ ടി വി, മണികണ്ഠൻ പി, സതീഷ് എം, മിഥുൻ കെ, അനിൽകുമാർ എം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം