കവുക്കോട് എം.എം.എ.എൽ.പി സ്കൂളിൽ നൂറാം വാർഷികത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് ആയിരം പുസ്തകങ്ങൾ ശേഖരിക്കുന്ന പദ്ധതി ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ടി.എ വൈസ് പ്രസിഡൻ്റ് അനാർ സുഷിത അധ്യക്ഷത വഹിച്ചു. ഫിറോസ് അബ്ദുൽ ലത്തീഫ് നൽകിയ അമ്പത് പുസ്തകങ്ങൾ സ്വീകരിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് കുട്ടികളുടെ പിറന്നാളിന് ലൈബ്രറിക്കൊരും പുസ്തകം എന്ന പരിപാടി വിജയകമായി നടക്കുന്നു. പ്രധാന അധ്യാപകൻ ബാബു നാസർ, നീനുപോൾ കെ ഷമീറ എം, കെ.ടി അബ്ദുൾ അസീസ് ഇജാസ് കെ എന്നിവർ പങ്കെടുത്തു.