ടൗൺ ടീം കരിമ്പയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണ ക്ലാസും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ആരോഗ്യ ബോധവൽകരണ ക്ലാസ്സിൽ പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഡെങ്കിപനി, എലിപ്പനി, മറ്റു പകർച്ച വ്യാധികളിൽ നിന്നും എങ്ങിനെ നമ്മൾ സുരക്ഷിതരാവണം എന്നതിനെ കുറിച്ചും ചാലിശ്ശേരി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മിസിരിയ സംസാരിച്ചു.
ഈ അധ്യയന വർഷം മുതൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദ അറബി പാഠ്യപദ്ധതിയിൽ നാല് അറബി വിവർത്തന കൃതികൾ സംഭാവന ചെയ്ത അബ്ദുള്ള വാഫിയെ അനുമോദിക്കുകയും ചെയ്തു.
ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, തൃത്താല ബ്ലോക്ക് മെമ്പർ മാളിയേക്കൽ ബാവക്ക, ചാലിശ്ശേരി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.