തിരൂരങ്ങാടി തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ തോട്ടിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഹാഷിർ (24) എന്ന ചെറുപ്പക്കാരന് വേണ്ടി രണ്ടുദിവസമായി നടക്കുന്ന തിരച്ചി്ന് ഒടുവിൽ മൃതദേഹം ലഭിച്ചു. തലപ്പാറ മുട്ടിച്ചിറക്കു സമീപമാണ് മൃതദേഹം പൊന്തിയ നിലയിൽ ലഭിച്ചത്.
തലപ്പാറക്ക് സമീപം വി കെ പടിയിൽ നിന്നും പുകയൂരിലേക്ക് പോകുന്ന റോഡിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 6:30ഓടെ ആണ് സംഭവം. നാട്ടുകാരും ഫയർ ഫോഴ്സും ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്.
മൂന്നിയൂർ പറേക്കാവ് സ്വദേശിയും ഇപ്പോൾ തലപ്പാറ വലിയ പറമ്പിൽ താമസിക്കുന്ന ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകനാണ് ഹാഷിർ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.