പെരിങ്ങോട് സ്കൂളിലെ വിദ്യാർത്ഥികൾ - കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായി

പെരിങ്ങോട്: പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ഗൗതം കൃഷ്ണയും അദ്നാൻഷായും മാതൃകയായി. 

സ്കൂൾ അസംബ്ലിയിൽ വെച്ചാണ് ഇവർ ആഭരണം യഥാർത്ഥ ഉടമസ്ഥയ്ക്ക് കൈമാറിയത്.കുട്ടികളുടെ സത്യസന്ധതയെയും നല്ല മനസ്സിനെയും എച് എം ശ്രീകല ടീച്ചർ അസംബ്ലിയിൽ വെച്ച് അഭിനന്ദിച്ച് സംസാരിച്ചു. കളഞ്ഞുകിട്ടിയ സ്വർണാഭരണം കണ്ടെത്തി അത് ഉടമസ്ഥയ്ക്ക് കൈമാറാനുള്ള കുട്ടികളുടെ തീരുമാനത്തെ അധ്യാപകരും വിദ്യാർത്ഥികളും കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

ഈ മഹത്തായ ചടങ്ങിൽ സീനിയർ അധ്യാപിക പത്മജ ടീച്ചർ, ക്ലാസ് ടീച്ചർ സിന്ധു ടീച്ചർ എന്നിവരും പങ്കെടുത്തു. ഗൗതം കൃഷ്ണയുടെയും അദ്നാൻഷായുടെയും ഈ പ്രവൃത്തി മറ്റ് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. കുട്ടികൾക്ക് ഉടമസമ്മാനങ്ങളും നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം