ആലിക്കര മേഖലാ കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമവും, അനുമോദന സദസ്സും നടത്തി

 
ചാലിശ്ശേരി: ചാലിശ്ശേരി ആലിക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്‌ തല കുടുംബ സംഗമം നടന്നു. കുടുംബ സംഗമത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും, ആശ-ഹരിത കർമ്മ സേന പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നു.

ആലിക്കരയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി.സേതുമാധവൻ ആലിക്കരയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.ഉപാധ്യക്ഷനും, മുൻ എം.എൽ.എ.യും ആയ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി.മുഹമ്മദാലി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി, ഹാഷിം അച്ചാരത്ത്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആർ.പ്രകാശ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ കപ്പൂർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുഖിയ ഹംസ, പി.എം.മുഹമ്മദ് കുട്ടി, ബാലൻ പാലക്കൽ, ഉമ്മർ പരുവിങ്ങൽ, കെ.വി.വിജിത്ത്, കെ.വി.മോനു,സജീഷ് കളത്തിൽ, കെ.വി.രത്നം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം