കുമരനെല്ലൂരിലെ മുതിർന്ന ഡോക്ടർ കുമാരൻ വൈദരെ ആദരിച്ചു

 

കപ്പൂർ: ജൂലൈ ഒന്ന്‌ നാഷ്ണൽ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കുമരനെല്ലൂരിലെ മുതിർന്ന ഡോക്ടർ കുമാരൻ വൈദരെ ആദരിച്ചു. അയ്യൂബി ഗേൾസ്‌ വില്ലേജ് വിദ്യാർത്ഥികൾ തെയ്യാർ ചെയ്ത ഡോക്റ്റർക്കുള്ള സ്നേഹോപഹാരം ഗേൾസ്‌ വില്ലേജ് പ്രിൻസിപ്പൽ ഉനൈസ് സഖാഫിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും കൈമാറി. 

നാൽപ്പത് വർഷത്തിന് മുകളിലായി ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തുവരികയാണ് വൈദ്യർ. 90 വയസ്സ് എത്തിയ കുമാരൻ വൈദർ ഇന്നും ഈ ദേശത്തിന്റെ പ്രിയപ്പെട്ട ഡോക്ടറാണ്. സേവന രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് സന്തോഷങ്ങൾ പങ്കെവെച്ചു. മുസ്തഫ സഖാഫി, ഷഫീക് സിദ്ധീഖി, നിസാം സിദ്ധീഖി സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം