പുസ്തക പരിചയവും ആദരവും സംഘടിപ്പിച്ചു

 

എയർഫോഴ്സിൽ എയർമെൻ ആയും പിന്നീട് തപാൽ വകുപ്പിൽ പോസ്റ്റ് മാസ്റ്ററായും ട്രേഡ് യൂണിയൻ നേതാവായും സേവനം അനുഷ്ഠിച്ച എൻ.പി ജനാർദ്ദനൻ എഴുതിയ 'Memoirs of some Ex-Service Men' എന്ന ഗ്രന്ഥത്തെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.പി ചിത്രഭാനു പുസ്തകം പരിചയപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു.

കൂറ്റനാട് നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ ടി.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ. ഗോവിന്ദൻ, ഗ്രന്ഥകാരനെ ആദരിച്ചു. മുൻ എം.എൽ.എ വി.കെ ചന്ദ്രൻ, പ്രൊഫസർ സി.പി ചിത്ര, സുധീർ പാണ്ടര, ടി.എസ് പരമേശ്വരൻ, കെ. ബാലകൃഷ്ണൻ, വിജയൻ തെക്കൂട്ട്, കെ.പരമേശ്വരൻ, എൻ.പി ജനാർദ്ദനൻ, മുരളി തിരുവേഗപ്പുറ, എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം