കൈക്കൂലി കേസിൽ അറസ്റ്റിലായ വാണിയംകുളം (ഒന്ന്) വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പി.എം ഫസലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജൂൺ28ന് വൈകിട്ട് 5.30ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ പാലക്കാട് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡി.വൈ.എസ്.പി നൽകിയ കത്തിന്റെയും തഹസിൽദാർ സി.എം അബ്ദുൾ മജീദിൻ്റെ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.