കൂറ്റനാട്: 2020-25 കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് നൽകുന്ന പ്രശംസാപത്രത്തിനും, മൊമെന്റോക്കും കപ്പൂർ പഞ്ചായത്ത് അർഹതരായി. കേരള ഗ്രാമ പഞ്ചായത്ത് അസോസ്സിയേഷൻ 35ാം മത് ജനറൽ ബോഡി യോഗം തിരുവനന്തപുരം പഞ്ചായത്ത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ച ആദരവ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ് പ്രസിഡണ്ട് കെ എം ഉഷ എന്നിവരിൽ നിന്ന് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ സ്വീകരിച്ചു.