ചാലിശ്ശേരി പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് വിജയോത്സവവും, ആദര സദസ്സും നടത്തി

 

ചാലിശ്ശേരി മയിലാടിക്കുന്ന് പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവം-2025 നടത്തി.ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി ഹുസൈൻ പുളിയഞ്ഞാലിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ഡോ:ഗീത ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

വിജയോത്സവത്തിന്റെ ഭാഗമായി ചാലിശ്ശേരി മേഖലയിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു. വിജയികൾക്ക് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി സമ്മാനമായി നൽകിയ രാഷ്ട്രപിതാവ് മഹാത്മജിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" എന്ന പുസ്തകവും നൽകി.

ചടങ്ങിൽ മുതിർന്ന കർഷകർ,പാരമ്പര്യ വൈദ്യശാസ്ത്രത്തിൽ കഴിവു തെളിയിച്ചവർ, പതിറ്റാണ്ടുകളായി ടാക്സി മേഖലയിലുള്ള ഡ്രൈവർമാർ,ആശ പ്രവർത്തകർ,ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചു.

മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ബാബു നാസർ, പ്രിയദർശിനി ട്രസ്റ്റ് രക്ഷാധികാരി ടി.കെ.സുനിൽകുമാർ,മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.സി.ഗംഗാധരൻ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, പ്രിയദർശിനി ബാങ്ക് പ്രസിഡന്റ് മോഹനൻ പൊന്നുള്ളി,അർബൻ ബാങ്ക് പ്രസിഡന്റ് സേതു മംഗലത്ത്,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റുഖിയ ഹംസ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി,മജീദ് ഷഹല,എം.വി.സലീം,പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,ഷഹന അലി,കെ.സുജിത, എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് ജലീൽ നരിക്കാട്ടിൽ സ്വാഗതവും ട്രഷറർ സജീഷ് കളത്തിൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം