പെരിങ്ങോട് ഹൈസ്കൂളിലെ വായനാ ദിനാചരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെൻ്റ് HOD യും പ്രിൻസിപ്പൽ സയൻ്റിസ്റ്റുമായ ഡോക്ടർ കെ.എ ശ്രീജിത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി. ചെയർമാൻ എൻ. ചന്ദ്രശേഖരൻ മാസ്റ്റർ, എസ്.എം.സി ചെയർമാൻ എ.സേതുമാധവൻ, ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ, എസ്.ആർ.ജി കൺവീനർ കെ.വി ഉണ്ണികൃഷ്ണൻ, പി.എം പ്രസീദ എന്നിവർ സംസാരിച്ചു.
പ്രധാനധ്യാപിക വി.ശ്രീകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ബി അഭിലാഷ് നന്ദിയും പറഞ്ഞു. പെരിങ്ങോട് സ്കൂളിലെ റിട്ടയേർഡ് മലയാളം അദ്ധ്യാപകൻ വി. വാസുദേവൻ എഴുതി പി.എ നാരായണൻ ( മ്യൂസിക്ക് ടീച്ചർ ) ഈണം പകർന്ന വരികൾക്ക് സ്കൂളിലെ വിദ്യാർത്ഥികൾ നൃത്താവിഷ്കാരം ഒരുക്കി. ചാലിശ്ശേരി പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളെ അനുമോദിച്ചു.