പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി 'സ്പര്‍ശം' സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമ നിര്‍വഹിച്ചു. 150 ഭിന്നശേഷിക്കാര്‍ക്കായി 16,32,175 രൂപയുടെ സഹായോപകരണങ്ങളും 90 മുതിര്‍ന്ന പൗരന്മാര്‍ക്കായി 9,12,006 രൂപയുടെ സഹായോപകരണങ്ങളും ക്യാമ്പിലൂടെ നല്‍കാന്‍ തീരുമാനിച്ചു. യു.ഡി.ഐ.ഡി, യു.എച്ച്.ഐ.ഡി രജിസ്‌ട്രേഷന്‍, ആധാര്‍ സേവനങ്ങള്‍, മോട്ടോറൈസ്ഡ് ട്രൈസൈക്കിള്‍ ലേണിങ് ലൈസന്‍സ്, വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു. മുന്നൂറ്റി അഞ്ച് പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. പാലക്കാട് ബ്ലോക്ക് അംഗം ബി നന്ദിനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് സദാശിവന്‍, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനായി 'സ്പർശം' സഹായ ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
byThrithala news
-