തൃത്താല ഉള്ളന്നൂരിൽ യുവാവ് വീട്ടു കുളത്തിൽ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂർ തച്ചറകുന്നത്ത് വീട്ടിൽ ആലിക്കുട്ടി മകൻ അനസ് (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച (ഇന്ന്) കാലത്ത് പത്തുമണിയോടെയാണ് സംഭവം. കുട്ടികളുമൊത്ത് വീട്ടു കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറിൽ നിന്നെത്തിയത്.
ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ഭാര്യ: റഹീദ. എട്ട് മാസം പ്രായമുള്ള റസൽ മകൻ. മാതാവ്: ജമീല (റിട്ട. അധ്യാപിക).
Heartfelt condolences
മറുപടിഇല്ലാതാക്കൂ