മലയാള സാഹിത്യത്തിനും. മലയാള ഗാന ശാഖയ്ക്കും തന്റേതായ സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിൻ്റെ സ്‌മരണാർത്ഥം പ്രവർത്തിക്കുന്ന പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറമാണ് ഉണ്ണി നമ്പ്യാരെ അവാർഡിന് തെരഞ്ഞെടുത്തത്.
പൂവച്ചൽ ഖാദറിൻ്റെ മൂന്നാമത് ഓർമ്മ ദിനത്തിൽ തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ സ്പെഷ്യൽ ജൂറി അവാർഡ് സമ്മാനിച്ചു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ടി.വി ചന്ദ്രൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നടൻ സുധീർ കരമന, നടി മാല പാർവ്വതി, നിർമ്മാതാവ് രജപുത്ര രഞ്ജിത് , ഗായകൻ കാവാലം ശ്രീകുമാർ, സംഘാടക സമിതി ഭാരവാഹികളായ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ, പൂവച്ചൽ സുധീർ, ജൂറി ചെയർമാൻ തുളസീദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒരുമ്പെട്ടവൻ എന്ന സിനിമയിൽ, കെ.എൽ.എം. സുവർദ്ധൻ എഴുതി, വിജയ് യേശുദാസ് പാടിയ കൺപീലികൾ കോർത്തു എന്ന ഗാനം ചിട്ടപ്പെടുത്തിയതിനാണ് പൂവച്ചൽ ഖാദർ സ്പെഷ്യൽ ജൂറി അവാർഡ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ പൂവച്ചൽ ഖാദറിൻ്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉണ്ണി നമ്പ്യാർ പറഞ്ഞു.