പട്ടാമ്പി-പാലത്തറ തീരദേശ റോഡ് തകർന്നു; അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പരുതൂർ യൂത്ത് കോൺഗ്രസ്

 

പരുതൂർ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പട്ടാമ്പി - പാലത്തറ തീരദേശ റോഡിൽ പാലത്തറ, കൊടുമുണ്ട എന്നിവിടങ്ങളിൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിണ്ട് തകർന്നിരിക്കുകയാണ്. ഇതിൻ്റെ തുടക്കത്തിൽ വർക്ക് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.

എന്നാൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇക്കാര്യത്തിൽ സമ്മർദ്ദം തീർത്ത് പണി അവസാനിപ്പിക്കുകയായിരുന്നു. ഈ റോഡിന് 2 കോടി രൂപ ഫിഷറീസ് ഫണ്ട് ഉപയോഗിച്ചാണ് പണി നടത്തിയിട്ടുള്ളത്. റോഡ് പുനർ നിർമ്മിക്കണമെന്നും, മന്ത്രി രാജേഷിൻ്റെ ഇടപെടലിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരുതൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നിസാർ മാസ്റ്ററുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കാങ്കത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷംസുദീൻ, റിഷാദ് ബാബു മാസ്റ്റർ, വാസുദേവർ നമ്പൂതിരി, രാമദാസ് പരുതൂർ, അലി മാസ്റ്റർ , പ്രകാശൻ ചാഞ്ചേരി, ഉണ്ണി പരുതൂർ, അലി മാസ്റ്റർ ചെമ്പുലങ്ങാട്, നൗഷാദ് , ഗോകുൽ സലീം കരിവാൻ പടി, മണികണ്ഠൻ, സുബ്രൻ , കുഞ്ഞിപ്പ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം