മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു; പ്രതികൾ അറസ്റ്റിൽ

പാലക്കാട്: മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.

പ്രദേശവാസിയായ യുവാവ് ആഷിഫിനെ അറസ്റ്റ് ചെയ്തു. സഹായിയായ സുഹൃത്ത് ഷെഫീഖും അറസ്റ്റിലായി. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഇന്നലെ അര്‍ദ്ധരാത്രിയാണ് ഓട്ടോറിക്ഷ കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം