എടപ്പാൾ: ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മരിച്ചു. ചൊവ്വാഴ്ച രാത്രി ഭർത്താവിനൊപ്പം ചെന്നൈക്ക് പോയ രോഷണി ബുധനാഴ്‌ച രാവിലെ ശൗചാലയത്തിൽ പോകാനായി പോയ സമയത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. ഭർത്താവ് : രാജേഷ്, മകൾ ഋതുലക്ഷമി അച്ഛൻ കാരാട്ട് സദാനന്ദൻ അമ്മ, ശ്രീകല മൃതശരീരം വ്യാഴാഴ്‌ച രാത്രിയോടെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കും.