നവീകരണം പൂർത്തീകരിച്ച് മാവറ കുരുത്തിച്ചിറ തോട്

 

കപ്പൂർ ഗ്രാമപഞ്ചായത്തിലെ കുമരനല്ലൂർ മാവറ കുരുത്തിച്ചിറ തോടിൻ്റെ നവീകരണ പ്രവൃത്തി പൂർത്തികരിച്ച് തോടിനെ ജലസമൃദ്ധമാക്കി. തൃത്താല മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് ആവിഷ്കരിച്ച സുസ്ഥിര തൃത്താലയുടെ ഭാഗമായി നടപ്പാക്കുന്ന സൂഷ്‌മ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിച്ചത്.17.59 ലക്ഷം രൂപ വിനിയോഗിച്ചാണ് തോട് നവീകരണം പൂർത്തീകരിച്ചത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ കുമരനെല്ലൂർ നീർത്തടത്തിൽ 1400 തെങ്ങിൻ തടം ഒരുക്കി.1092 മീറ്റർ മൺവരമ്പും 25 മഴവെള്ള സംഭരണികളും തയ്യാറാക്കി. കൂടാതെ 400 ഫലവൃക്ഷ തൈകളും വച്ച് പിടിപ്പിച്ചു. രണ്ടാംഘട്ടത്തിലാണ് തോട് നവീകരണം പൂർത്തീകരിച്ചത്.

മാവറ കുരുത്തിച്ചിറ പാടശേഖരത്തിലെ ഇരുപ്പ് കൃഷിക്കും വേനൽകാല പച്ചക്കറി കൃഷിക്കും വെള്ളം ഉറപ്പുവരുത്തുവാൻ പദ്ധതിയിലൂടെ സാധിക്കും. ജലസംഭരണ ശേഷി തീരെ ഇല്ലാതിരുന്ന തോട്ടിൽ 117 മീറ്റർ ഭാഗത്ത് മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷി കൈവരിക്കുന്നതിന് പദ്ധതിയിലൂടെ കഴിഞ്ഞു. 216 മീറ്റർ പാർശ്വ സംരക്ഷണഭിത്തിയും രണ്ടു ചെക്ക് ഡാമുകളും ഉൾപ്പെട്ടതാണ് ഈ പദ്ധതി. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.നവീകരണം പൂർത്തീകരിച്ച മാവറ കുരുതിച്ചിറ തോടിൻ്റെ ഉദ്ഘാടനം 20 ന് വൈകീട്ട് 3.30 ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം