പട്ടാമ്പി ടൗണിൽ സിഗ്നൽത്തൂൺ വീണു

പട്ടാമ്പി: ശക്തമായ കാറ്റും മഴയും മൂലം പട്ടാമ്പി ടൗണിലെ മേലേപട്ടാമ്പി എസ്ബിഐ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ തൂൺ റോഡിലേക്ക് മറിഞ്ഞുവീണു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

തീവ്രമായ കാറ്റിലും തുടർച്ചയായ മഴയിലുമാണ് തൂൺ തളർന്നു റോഡിലേക്ക് കിടന്നു വീണത്. തിരക്കേറിയ സമയമാണെങ്കിലും വാഹനങ്ങൾക്ക് മുകളിലേക്ക് വീഴാതിരുന്നത് അപകടം ഒഴിവാക്കി. പട്ടാമ്പി പോലീസും വ്യാപാരികളും നാട്ടുകാരും ചേർന്നാണ് റോഡിൽനിന്നും സിഗ്നൽത്തൂൺ മാറ്റിയത്. അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം