തൃത്താല: എസ്എൻഡിപി ഒതളൂർ എട്ടുകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും SSLC,+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ഒതളൂർ ഫോക്കസ് അക്കാദമിയിൽ വെച്ച് നടന്ന പരുപാടിയിൽ എസ്എൻഡിപി ഒതളൂർ ശാഖ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഇ.കെ ഷാജി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം എസ്എൻഡിപി ഒറ്റപ്പാലം യൂണിയൻ കൗൺസിലർ മനോജ് മാസ്റ്റർ നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് പ്രസാദ് ഇ.കെ അധ്യക്ഷനായ പരുപാടിയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ രാമചന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രവീൺ കണ്ടമ്പുള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. യൂണിയൻ മുതിർന്ന നേതാക്കളായ എംസി ചന്ദ്രൻ, ഉണ്ണികൃഷ്ണൻ മൊഴിയത്ത്, അപ്പു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.