ആനക്കര: നയ്യൂർ ആമക്കാവ് വിഷ്ണുഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്നു ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണവും ഓഫീസിൽ സൂക്ഷിച്ചിരുന്ന 2,500 രൂപയുമാണ് മോഷണംപോയത്. ഭണ്ഡാരത്തിൽ എത്ര രൂപയുണ്ടായിരുന്നെന്ന് വ്യക്തമല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന്റെ പൂട്ടുകൾ തല്ലിത്തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തൃത്താലപോലീസ് അന്വേഷണം ആരംഭിച്ചു.